തുറവൂർ:പറയകാട് നാലു കുളങ്ങര മഹാദേവി ക്ഷേത്രത്തിൽ ജന്മനക്ഷത്ര വ്യക്ഷ വനംപദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9 ന് മന്ത്രി പി. പ്രസാദ്‌ നിർവഹിക്കും . 27 നക്ഷത്രങ്ങുടെ വൃക്ഷത്തെ ഭൂമിപൂജയ്ക്കും വൃക്ഷപൂജയ്ക്കു ശേഷം വാസ്തു ശാസ്ത്ര വിധി പ്രകാരമുള്ള സ്ഥാനങ്ങളിൽ നട്ട് പരിപാലിക്കുന്നതാണ് പദ്ധതി. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി വാരണം സിജി ശാന്തി മുഖ്യ കാർമ്മികനാകും. ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം പ്രസിഡൻ്റ് എൻ. ദയാനന്ദൻ, സെക്രട്ടറി പി. ഭാനുപ്രകാശ്', മനോജ് കൊച്ചുതറ, സദാനന്ദൻ എന്നിവർ അറിയിച്ചു.