ambala

അമ്പലപ്പുഴ: രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിന് പുന്നപ്രയിൽ തുടക്കമായി.പുന്നപ്ര വടക്ക് പഞ്ചായത്തിലെ ഇ.എം. എസ് കമ്യൂണിറ്റി ഹാളിൽ ആരംഭിച്ച ചാമ്പ്യൻഷിപ്പ് എച്ച്. സലാം എം .എൽ. എ ഉദ്ഘാടനം ചെയ്തു.14 ജില്ലകളിൽ നിന്നുള്ള 100 പ്പരം മത്സരാർത്ഥികൾ പുരുഷവിഭാഗത്തിൽ 55 മുതൽ 102 കിലോഗ്രാം വരെയും, വനിത വിഭാഗത്തിൽ 45 മുതൽ 49 കിലോഗ്രാം വിഭാഗത്തിലുമാണ് പങ്കെടുക്കുന്നത്. മത്സരം ഇന്ന് സമാപിക്കും.