ഹരിപ്പാട്: കൊവിഡ് സാഹചര്യത്തിൽ ഭിന്നശേഷി കുട്ടികൾക്ക് പിന്തുണയേകാൻ ഹരിപ്പാട് സബ് ജില്ലയിൽ സ്പെഷ്യൽ കെയർ സെന്ററുകൾ ആരംഭിച്ചു. മുതുകുളം പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിപ്രഭ മുതുകുളം ഗവ. എൽ.പി സ്കൂളിൽ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാൽ മാളവ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു അനിൽ കുമാർ, വാർഡ് മെമ്പർ ഷീജ, ഹരിപ്പാട് എ.ഇ.ഒ ഗീത, ബി.പി.സി ജൂലി.എസ്. ബിനു, പ്രഥമാദ്ധ്യാപകരായ കെ.ഓമന, കെ.ആർ. രാകേഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ പ്രഥമാദ്ധ്യാപകർ, ഭിന്നശേഷി വിഭാഗം കുട്ടികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.