തുറവൂർ: തുറവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസ് മുറിയിൽ അതിക്രമിച്ച് കയറി കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത വാർഡ് അംഗം രെൻഷുവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ജെ.എസ്. എസ് അരൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കേസിലുൾപ്പെട്ട വാർഡ് അംഗം തുറവൂരിൽ ഉണ്ടായിട്ടും പ്രതി ഒളിവിലാണെന്ന പൊലീസ് ഭാഷ്യം അപലപനീയമാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. ജെ.എസ്.എസ്. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം യു. കെ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വി.കെ അംബർഷൻ അദ്ധ്യക്ഷത വഹിച്ചു. റെജി റാഫേൽ, കെ. പി. വിദ്യാധരൻ, പി.എം. പുഷ്ക്കരൻ, എം.കെ. പ്രകാശൻ, ലെനിൻ, മനോജ്, അനിൽകുമാർ, പ്രസന്നൻ ചേരുങ്കൽ, പ്രതാപൻ, എം.വി. രാഘവൻ എന്നിവർ പങ്കെടുത്തു.