
ചാരുംമൂട് : താമരക്കുളം വി.വി.എച്ച്.എസ്.എസ് മുൻ മാനേജർ പാലയ്ക്കൽ കെ.ശങ്കരൻ നായർ സ്മാരക വിജ്ഞാന വിലാസിനി പുരസ്കാരം സാഹിത്യകാരൻ ചുനക്കര ജനാർദ്ദനൻ നായർക്ക് മന്ത്രി പി.പ്രസാദ് സമ്മാനിച്ചു.
25000 രൂപയും ഫലകവു മടങ്ങുന്ന സ്കൂൾ സ്റ്റാഫ് അസോസിയേഷൻ ഏർപ്പെടുത്തിയ പുരസ്കാരം
കെ.ശങ്കരൻനായരുടെ 7-ാം ചരവാർഷികത്തിന്റെ ഭാഗമായി ഇന്നലെ നടന്ന അനുസ്മരണ സമ്മേളനത്തിൽ വച്ചായിരുന്നു സമ്മാനിച്ചത്. സമ്മേളനോദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.
വിദ്യാഭ്യാസ മേഖലയ്ക്കും പൊതു സമൂഹത്തിനും കൊശങ്കരൻനായർ മികച്ച സംഭാവനകളാണ് നൽകിയതെന്ന് മന്ത്രി അനുസ്മരിച്ചു.
താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു അധ്യക്ഷത വഹിച്ചു. വള്ളികുന്നം രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. പുരസ്കാര ജേതാവിനെ ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി ആദരിച്ചു. ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ മാനേജർ പി.രാജേശ്വരി ധനസഹായം വിതരണം ചെയ്തു. പ്രിൻസിപ്പാൾ ജി.ജി.എച്ച് നായർ , ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള ,പി.റ്റി.എ പ്രസിഡന്റ് എസ്.ഷാജഹാൻ, പഞ്ചായത്തംഗങ്ങളായ വി.കെ.രാധാകൃഷ്ണൻ , അനില തോമസ്,. സ്റ്റാഫ് സെക്രട്ടറി സി.എസ്.ഹരികൃഷ്ണൻ , ബി.അനിൽകുമാർ , അമ്പിളി പ്രേം , എൻ. ഭാർഗ്ഗവൻ നായർ, കെ.സണ്ണിക്കുട്ടി, എ.എൻ.ശിവപ്രസാദ്,
എൻ.രാധാകൃഷ്ണ പിള്ള ,കെ. രഘുകുമാർ എന്നിവർ സംസാരിച്ചു.