തുറവൂർ: പഞ്ചായത്തംഗം കെ.ആർ. രെൻഷുവിനെതിരെയുള്ള കോൺഗ്രസ് പ്രതിഷേധം സത്യം മറച്ചുവയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് സി.പി.എം തുറവൂർ എൽ.സി സെക്രട്ടറി എസ്. വിഷ്ണു പറഞ്ഞു. നിലാവ് തെരുവ് വിളക്ക് പദ്ധതി സംബന്ധിച്ച് തിരക്കാനും പരാതി നൽകാനുമായി പഞ്ചായത്ത് സെക്രട്ടറിയുടെ ക്യാബിനിലെത്തിയപ്പോൾ അവിടുണ്ടായിരുന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് പ്രവർത്തകരും രൻഷുവിനെ അധിക്ഷേപിച്ചു. ജനപ്രതിനിധിയെന്ന പരിഗണന പോലും നൽകാതെ സെക്രട്ടറിയും ഇവർക്കൊപ്പം ചേർന്നപ്പോൾ ചോദ്യം ചെയ്യുക മാത്രമാണുണ്ടായത്. ഇതിനെ വക്രീകരിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ കോൺഗ്രസ് ഭരണ സമിതിയുടെ കൃത്യവിലോപം മലം മുരടിക്കുന്ന സ്ഥിതിയാണ്. ഇത് മറച്ചുവച്ച് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനുള്ള രാഷ്ട്രീയ നീക്കമാണ് കോൺഗ്രന് നടത്തുന്നതെന്നും ജനം ഇത് തിരിച്ചറിയുമെന്നും എൽ.സി സെക്രട്ടറി പറഞ്ഞു.