
ആലപ്പുഴ : ജില്ലാ പൊലീസിന്റെ പ്രഥമ ഇന്റർ സബ്ഡിവിഷൻ സെവൻസ് ഫുട്‌ബോളിൽ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടർ ടീം വിജയികളായി. പുന്നപ്ര ഫോറസ് അരീന സിന്തറ്റിക് ടർഫിൽ വച്ചു നടന്ന മത്സരം പൊലീസ് മേധാവി ജി. ജയദേവ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന പൊലീസ് കായിക മേളയുടെ മുന്നോടിയായിട്ടാണ് ജില്ലാതലത്തിൽ മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ അഞ്ച് സബ്ഡിവിഷൻ, ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടർ എന്നീ ടീമുകളാണ് ഏറ്റുമുട്ടിയത്. ഫൈനലിൽ അമ്പലപ്പുഴ സബ്ഡിവിഷൻ ടീമിനെ 1 - 4 ന് പരാജയപ്പെടുത്തി ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടർ ടീം വിജയികളായത് പൊലീസിലെ സംസ്ഥാനതല ജില്ലാതല താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു. വിജയികളായ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടർ ടീമിന് ജില്ലാ പൊലീസ് മേധാവി സമ്മാനദാനം നിർവ്വഹിച്ചു.