ചേർത്തല: കൊയ്ത്തുരുത്തിവെളി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവം 20,21,22 തീയതികളിൽ നടക്കും. 20 ന് രാവിലെ 8ന് ജി.ഡി. കമ്മത്ത് ഭദ്റദീപം തെളിക്കും. 8.10ന് ആദരവ്, വൈകിട്ട് 7ന് കലംകരി, രാത്രി 8.30ന് താലപ്പൊലി, 8.50ന് ക്ഷേത്രത്തിലെ ശാരദാ ഭജൻസ് സമിതിയുടെ അരങ്ങേ​റ്റം. 21 ന് രാവിലെ 8ന് കെ.എൻ. പുരുഷോത്തമൻ ദീപം തെളിക്കും. 8.30 ന് പന്തീരടി പൂജ,വൈകിട്ട് 5.30ന് ഭഗവതിസേവ തുടർന്ന് അഷ്ട നാഗബലി സഹിതം വിശേഷാൽ തളിച്ചുകൊട, 7.30ന് താലപ്പൊലി, രാത്രി 8ന് ഓട്ടൻതുള്ളൽ. 22ന് രാവിലെ 8ന് പി.വി. പ്യാരിലാൽ ദീപം തെളിക്കും. തുടർന്ന് ഹുണ്ടിക വിതരണം, 8.30ന് ആയിരംപറ, 9.30ന് കലശപൂജ, കലശാഭിഷേകം, വൈകിട്ട് 7.40ന് താലപ്പൊലി, 8ന് ചിന്ത് പാട്ട്.