കുട്ടനാട്: കുട്ടനാട് യൂണിയനിലെ 74​-ാമത് വിവാഹ പൂർവ കൗൺസലിംഗ് പ്രാർത്ഥനാ മന്ദിരത്തിൽ ഇന്നും നാളെയുമായി നടക്കും. രാവിലെ 8.30ന് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്യും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം എം.പി. പ്രമോദ് അദ്ധ്യക്ഷനാകും. ഡോ. ശരത്ത്ചന്ദ്രൻ, വൈക്കം സുരേഷ് പരമേശ്വരൻ, സാലി ജയിംസ്, രാജേഷ് എന്നിവർ ക്ലാസെടുക്കും. കോ ഓർഡിനേറ്റ‌ർ ടി.എസ്. പ്രദീപ്കുമാ‌ർ സ്വാഗതവും കെ. പൊന്നപ്പൻ നന്ദിയും പറയും. 19ന് വൈകിട്ട് 3.30ന് നടക്കുന്ന സർട്ടിഫിക്കറ്റ് വിതരണവും സമാപന സമ്മേളനവും യൂണിയൻ വൈസ് ചെയ‌ർമാൻ എം.ഡി. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്യും.