
ആലപ്പുഴ: റോട്ടറി ക്ലബ് ഒഫ് ആലപ്പി സെൻട്രൽ വീട്ടമ്മമാർക്ക് ആട്ടിൻകുട്ടികളെ വിതരണം ചെയ്തു. നഗരസഭാ അദ്ധ്യക്ഷ സൗമ്യാരാജ് ഉദ്ഘാടനം ചെയ്തു. റോട്ടറി സോൺ 24 ന്റെ ഷീ എംപവർമെന്റ് പ്രോജക്ടിന്റെ ഭാഗമായാണ് ഇരവുകാട്, ഗുരുമന്ദിരം വാർഡുകളിലെ വീട്ടമ്മമാർക്ക് ആടുകളെ വിതരണം ചെയ്തത്. ആടുകൾ പ്രസവിക്കുമ്പോൾ ഓരോ പെണ്ണാട്ടിൻകുട്ടികളെ റോട്ടറി ക്ലബിന് തിരികെ നൽകണം. ഇങ്ങനെ ലഭിക്കുന്നവയെ അടുത്ത ഗുണഭോക്താക്കൾക്ക് നൽകും. ഒന്നാം ഘട്ടത്തിൽ പത്ത് ആടുകളെ വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് ജെ. രാജേഷ് അദ്ധ്യക്ഷനായി. റോട്ടറി അസി. ഗവർണർ സി. ജയകുമാർ, വാർഡ് കൗൺസിലർ രമ്യ സുർജിത്ത്, റോട്ടറി ക്ലബ് ഭാരവാഹികളായ എ. രാധാകൃഷ്ണൻ, എൻ. കൃഷ്ണകുമാർ, ജി. സോമസുന്ദരം, മാത്യു തോമസ്, നസീർ സലാം, അനിൽ കുമാർ, നന്ദകുമാർ, കണ്ണൻ, ശരത്ത് കുമാർ, ജോജി സ്‌കൂൾ പ്രഥമാദ്ധ്യാപിക ഗീത എന്നിവർ സംസാരിച്ചു.