
ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ആര്യക്കര തൈമറ്റത്തിൽ ശാശ്വതൻ (84) നിര്യാതനായി. സംസ്കാരം നടത്തി. ആലപ്പുഴ പങ്കജ് തിയേറ്റർ, പുത്തനങ്ങാടി ശ്രീകുമാർ ടാക്കീസ് എന്നിവിടങ്ങളിൽ ഫിലിം ഓപ്പറേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കാട്ടൂർ മാടത്തിങ്കൽ കുടുംബാംഗം ചന്ദ്രിക. മക്കൾ: ടി.എസ്. രഞ്ചിത്ത് (രഞ്ചിത്ത് കൺസ്ട്രക്ഷൻ അസോസിയേറ്റ് മുഹമ്മ), റജിമോൾ (സി.ഡി.എസ് വൈസ് ചെയർപേഴ്സൺ, തണ്ണീർമുക്കം പഞ്ചായത്ത്). മരുമക്കൾ: ഡോളി (രജിസ്ട്രേഷൻ വകുപ്പ്, ആലപ്പുഴ), കെ.ജി. പ്രകാശൻ കറ്റാട്ട് (റിട്ട. ഉദ്യോഗസ്ഥൻ, ഫിഷറീസ് വകുപ്പ്, ആലപ്പുഴ). സഞ്ചയനം 22ന് വൈകിട്ട് 3ന്.