padasala

പൂച്ചാക്കൽ: സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ കാർഷിക ജൈവസംരക്ഷണ പാഠശാല അരൂക്കുറ്റിയിൽ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.എ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഹെൽത്ത് മൂവ്മെന്റ് ചെയർമാൻ അഡ്വ. എം.ആർ. രാജേന്ദ്രൻ നായർ അദ്ധ്യക്ഷനായി. ജൈവ വൈവിദ്ധ്യ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ ടി.ജി. ചന്ദ്രപ്രകാശ് പദ്ധതി വിശദീകരിച്ചു. പാണാവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.എ. സിറാജുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. എറണാകുളം ജില്ലാ ജൈവവൈവിദ്ധ്യ പ്രവർത്തകൻ സുബൈർ, വിജയലക്ഷ്മി, പഞ്ചായത്തംഗം അനീഷ്, കൃഷി ഓഫീസർ ജോത്സ്ന, അസി. പ്രോഗ്രാം കോ ഓർഡിനേറ്റർ രേഷ്മ രാജേഷ്, പാണാവള്ളി ആത്മ പ്രതിനിധി സജീവ് തുടങ്ങിയവർ സംസാരിച്ചു. സോമശേഖരൻ നന്ദി പറഞ്ഞു.