മാവേലിക്കര: കെ.എസ്.ഇ.ബി പെൻഷണേഴ്‌സ് അസോസിയേഷൻ മാവേലിക്കര ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ ദിനാചരണം നടത്തി. മാവേലിക്കര ഇലക്ട്രിക്കൽ ഡിവിഷൻ അങ്കണത്തിൽ നടന്ന ചടങ്ങ് മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ.വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് കെ.മോഹനൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി. സോമൻ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റി അംഗം എം.ആർ. ബാലകൃഷ്ണപിള്ള, ഡിവിഷൻ സെക്രട്ടറി ടി.ജി. ബാലനാചാരി, ട്രഷറർ ഗോപിനാഥപിള്ള എന്നിവർ സംസാരിച്ചു.