
മാവേലിക്കര: നവംബർ മാസത്തെ ശമ്പളം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി മാവേലിക്കര ഡിപ്പോയിൽ കെ.എസ്.ടി എംപ്ലോയീസ് സംഘ് ബി.എം.എസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ടി.ഒയെ ഉപരോധിച്ചു. യൂണിറ്റ് പ്രസിഡന്റ് സി. ശ്രീകുമാർ, ജില്ലാ ജോ. സെക്രട്ടറി പി.ജി. ശിവപ്രസാദ്, യൂണിറ്റ് സെക്രട്ടറി എച്ച്. ബിജു, യൂണിറ്റ് ട്രെഷറർ കെ.പി. പ്രശാന്ത് കുമാർ, ജോ. സെക്രട്ടറി ടി. രമേശ്, വൈസ് പ്രസിഡന്റ് വി.പി. അരുൺ എന്നിവർ പങ്കെടുത്തു.