
ചേർത്തല: സി.പി.എം ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അതിർത്തിയിൽ ചേർത്തല മുനിസിപ്പൽ ഒൻപതാം വാർഡിൽ വിവിധ രാഷ്ട്രീയ പാർട്ടിയിൽ നിന്ന് വന്ന 30 പേരെ രക്തഹാരം അണിയിച്ച് ഏരിയാ സെക്രട്ടറി കെ. രാജപ്പൻ നായർ സ്വീകരിച്ചു. പി. ഷാജി മോഹൻ അദ്ധ്യക്ഷനായി. മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, ലോക്കൽ സെക്രട്ടറി പി.എസ്. പുഷ്പരാജ്, അംഗങ്ങളായ എസ്. സുനിമോൾ, വി. ഷേബു, കെ. കമൽ, എസ്. സനീഷ്, ഡി. സൽജി, സുരേശ്വരി ഘോഷ്, ബി. ദിലീപ്, കെ.ഡി. സുജിമോൻ, കെ.പി.രാജേന്ദ്രൻ, ഒ. ശ്രീധരൻ, ബി. അബിനാഷ് രാജ്, ബ്രാഞ്ച് സെക്രട്ടറിമാരായ എസ്. മഹേഷ്, പി. രാജേഷ് എന്നിവർ നേതൃത്വം നൽകി.