മാന്നാർ: വീരമൃത്യു വരിച്ച ധീരസൈനികർക്ക് മാന്നാർ സ്റ്റോർ ജംഗ്ഷനിലെ കെ.എസ്.ഇ.എസ്.എൽ അമർ ജവാൻ സ്മൃതി മണ്ഡപത്തിന് സമീപം ഇന്ന് വൈകിട്ട് 5ന് ദീപാഞ്ജലി ഒരുക്കും. സഹകാർ ഭാരതി, അക്ഷയശ്രീ റീജിയണൽ ഫെഡറേഷൻ,​ അക്ഷയശ്രീ യൂണിറ്റ് എന്നിവ സംയുക്തമായാണ് ദീപാഞ്ജലി ഒരുക്കുന്നത്. മാന്നാർ മേഖലയിലെ സൈനിക കുടുംബങ്ങളും വിരമിച്ച സൈനികരും പ്രമുഖ വ്യക്തികളും പങ്കെടുത്ത് ദീപങ്ങൾ തെളിയിച്ച് ആദരവ് അർപ്പിക്കും.