
ചേർത്തല: കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ചേർത്തല ഡിപ്പോയിൽ പെൻഷൻ ദിനാചരണവും സമര പ്രഖ്യാപന കൺവൻഷനും നടത്തി.പെൻഷൻ സർക്കാർ ഏറ്റെടുക്കുക, ശമ്പള പരിഷ്‌കരണത്തിനൊപ്പം പെൻഷൻ പരിഷ്‌കരണവും നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി 20 മുതൽ സംസ്ഥാന ജില്ലാതലങ്ങളിൽ തുടങ്ങുന്ന സമരത്തിന്റെ ഭാഗമായാണ് കൺവെൻഷൻ.കോൺഗ്രസ് നേതാവ് എസ്.ശരത് ഉദ്ഘാടനം ചെയ്തു.എം.എസ്.ചിദംബരൻ അദ്ധ്യക്ഷനായി.എൻ.വി.തമ്പുരാൻ, കെ.രമണൻ: പി.ശശിധരൻ, പി.എം. പുഷ്പാംഗദൻ,കെ.കൃഷ്ണൻ,കെ.എസ്. രാജേന്ദ്രൻ,പി.ഉഗ്രനാഥ്, വി.തങ്കപ്പൻ
എന്നിവർ പങ്കെടുത്തു.