
കുട്ടനാട്: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ നാരിപൂജ ഭക്തിസാന്ദ്രമായ അന്തരിക്ഷത്തിൽ നടന്നു. വനവാസി മുത്തശ്ശി ലക്ഷ്മിക്കുട്ടി അമമയുടെ പാദം കഴുകി ക്ഷേത്രമുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ പൂജകൾക്ക് ആരംഭം കുറിച്ചു. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു . അനുബന്ധപൂജകളും ഭക്തജനങ്ങളുടെ പാദപൂജയും ക്ഷേത്രമേൽശാന്തിമാരായ അശോകൻനമ്പൂതിരി, രഞ്ജിത് ബി. നമ്പൂതിരി., ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ നിർവഹിച്ചു. സ്ത്രീയെ ദേവിതുല്യം ആദരിച്ചുപോരുന്ന ഭാരതിയ സംസ്ക്കാരത്തിന്റെ മഹത് സന്ദേശം കൂടിയാണ് നാരീപൂജയെന്ന് രാധാകൃഷ്ണൻ നമ്പൂതിരി പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടന്ന സാംസ്ക്കാരിക സമ്മേളനം ഡോ.അമ്പലപ്പുഴ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. തിരുവല്ല നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുമാർ മുഖ്യാതിഥിയായി. അഡ്മിനിസ്ട്രേറ്റർ അഡ്വ കെ.കെ.ഗോപാലകൃഷ്ണൻ നായർ, മനോജ് സത്യൻ, സെക്രട്ടറി സന്തോഷ് ഗോകുലം എന്നിവർ പ്രസംഗിച്ചു