photo

ചേർത്തല: പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ഒരോ ക്ഷേത്രമു​റ്റത്ത് ഒരോ പൂജാ പുഷ്പ ഉദ്യാനം നിർമ്മിക്കുന്ന പ്രവർത്തനങ്ങൾക്ക് കണ്ടമംഗലം ആറാട്ടുകുളം ശക്തി വിനായക ക്ഷേത്രത്തിൽ തുടക്കമായി.
ചെടികളും സസ്യങ്ങളും നട്ടുപിടിപ്പിക്കുന്ന ചടങ്ങ് ചേർത്തല പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ വിനോദ് കുമാർ നിർവഹിച്ചു.ക്ഷേത്രം പ്രസിഡന്റ് പി.ഡി.ഗഗാറിൻ അദ്ധ്യക്ഷനായി.എൻ.രാംദാസ്,സജേഷ് നന്ദ്യാട്ട്, ഷാജി കെ. തറയിൽ,വി കെ അശോകൻ എന്നിവർ പങ്കെടുത്തു.