ചേർത്തല: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ സോൺ 2 എയിൽ പള്ളിപ്പുറം 6-ാം മൈലിൽ 700 എം.എം ജി.ആർ.പി പൈപ്പിൽ ചോർച്ച ഉണ്ടായതിനെ തുടർന്ന് ചേർത്തല നഗരസഭ പ്രദേശങ്ങളിലും പള്ളിപ്പുറം, തണ്ണീർമുക്കം, കഞ്ഞിക്കുഴി,മുഹമ്മ,ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക് ഗ്രാപഞ്ചായത്തുകളിൽ ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി തൈക്കാട്ടുശേരി സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.