photo

ചേർത്തല: നിർത്തിയിട്ടിരുന്ന വാഹനത്തിന് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് 8-ാം വാർഡിൽ വഴീക്കവല കപ്പോത്ത് വെളി സത്യശീലന്റെയും സുശീലയുടെയും മകൻ സഞ്ജു സത്യൻ(28)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 7.30 ഓടേ കിഴക്കേ നാൽപ്പത് ജംഗ്ഷന് കിഴക്കായിരുന്നു അപകടം. ഇലക്ട്രിക്കൽ വർക്കറായ സഞ്ജു ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ നിർത്തിയിട്ടിരുന്ന ഗ്യാസ് കൊണ്ടുപോകുന്ന എയ്സ് വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അവിവാഹിതനാണ്. കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ് മോർട്ടത്തിനും ശേഷം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും. സഹോദരി: സൗമ്യ.