
ആലപ്പുഴ: സപ്ലൈക്കോയിൽ ക്രിസ്മസ് - പുതുവത്സര ജില്ലാ ഫെയറിന് 21ന് തുടക്കമാകും. ജില്ലാ കോടതി പാലത്തിന് സമീപമുള്ള പുന്നപ്ര - വയലാർ സ്മാരക ഹാളിൽ ജനുവരി അഞ്ചുവരെയാണ് മേള. 21ന് രാവിലെ 9.30ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഉത്സവകാലത്ത് ഗുണമേന്മയുള്ള അവശ്യസാധനങ്ങൾ ന്യായവിലയ്ക്ക് പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.
എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷനാകും. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ആദ്യവിൽപ്പന നിർവഹിക്കും. നഗരസഭാ ചെയർപേഴ്സൺ സൗമ്യാരാജ്, സപ്ലൈക്കോ മാനേജിംഗ് ഡയറക്ടർ ഡോ. സഞ്ജീബ് കുമാർ പട്ജോഷി, നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ തുടങ്ങിയവർ പങ്കെടുക്കും.