ആലപ്പുഴ : ദേശീയ കുളമ്പുരോഗ നിവാരണ പദ്ധതിയുടെ രണ്ടാം ഘട്ട പ്രതിരോധ വാക്‌സിനേഷൻ അവസാനഘട്ടത്തിലേക്ക്. ഓരോ പ്രദേശത്തും 83.6ശതമാനത്തിലധികം കാലികൾക്ക് ഇതിനോടകം പ്രതിരോധ വാക്‌സിൻ നൽകി. 85,262 കാലികൾക്കാണ് വാക്സിൻ എടുത്തത്. ശേഷിച്ച കാലികൾക്കുള്ള വാക്സിനേഷൻ ഡിസംബറിൽ പൂർത്തികരിക്കാനുള്ള പ്രവർത്തനമാണ് നടക്കുന്നത്. രണ്ടാംഘട്ട പ്രതിരോധ വാക്‌സിനേഷൻ ഒക്ടോബറിലാണ് ആരംഭിച്ചത്. ദേശീതലത്തിൽ ഏകീകരിച്ച് നടക്കുന്ന പദ്ധതിയായതിനാൽ വാക്‌സിനേഷൻ നീട്ടിവയ്ക്കാൻ കഴിയില്ല. ആറുമാസത്തിൽ ഒരിക്കലാണ് കന്നുകാലികളിൽ കുളമ്പ് രോഗത്തിന് പ്രതിരോധ കുത്തിവയ്പെടുക്കേണ്ടത്.

"ദേശീയ കുളമ്പുരോഗ നിവാരണ പദ്ധതിയുടെ ഭാഗമായ വാക്‌സിനേഷൻ ഡിസംബറിൽ രണ്ടാംഘട്ടം പൂർത്തികരിക്കാനാണ് ലക്ഷ്യം. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് കാലതാമസം നേരിട്ടത്.

ജില്ലാ മൃഗസംരക്ഷ ഓഫീസർ, ആലപ്പുഴ