ആലപ്പുഴ : സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള നിർദേശം സ്വാഗതാർഹമാണെന്ന് കേരള വനിതാ കോൺഗ്രസ് ( എം ) സംസ്ഥാന പ്രസിഡന്റ് പെണ്ണമ്മ ജോസഫ് പറഞ്ഞു. കേരള വനിതാ കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് വത്സമ്മ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് (എം ) ജില്ലാ പ്രസിഡന്റ് വി. സി. ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം വി.ടി. ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം,സംസ്ഥാന സ്റ്റിയറിഗ് കമ്മിറ്റി അംഗം ജന്നിംഗ്‌സ് ജേക്കബ്, വനിതാ കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ അംബിക ഗോപാലകൃഷ്ണൻ,ഇ. ശ്രദേവി, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, ബിന്ദു തോമസ്,റെയിച്ചൽ സജു, അഡ്വ. പ്രദീപ് കൂട്ടാല എന്നിവർ സംസാരിച്ചു.