ആലപ്പുഴ: 89-ാമത് ശിവഗിരി തീർത്ഥാടന സന്ദേശ പ്രചരണത്തിന്റെ ഭാഗമായി ഗുരുധർമ്മപ്രചരണ സഭ പുളിങ്കുന്നു പഞ്ചായത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 26നു വിളംബര പദയാത്ര നടത്തും. വേണാട്ടുകാട് ശ്രീനാരായണ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ ഗുരുക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്രഎസ്.എൻ.ഡി.പി യോഗം ചതുർത്ഥ്യാകരി 4070-ാം നമ്പർ ശാഖ ഗുരുക്ഷേത്രസന്നിധിയിൽ സമാപിക്കും. ആലോചനയോഗത്തിൽ സമിതി സെക്രട്ടറി എൻ.സി. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. തീർത്ഥാട ലക്ഷ്യങ്ങളെക്കുറിച്ചു ഗുരുധർമ്മപ്രചരണ സഭ കേന്ദ്ര എക്‌സിക്യൂട്ടിവ് അംഗം ചന്ദ്രൻ പുളിങ്കുന്ന് വിശദീകരിച്ചു. സഭാ മേഖല വൈസ് പ്രസിഡന്റ് എം.കെ. പുരുഷോത്തമൻ , പദയാത്ര ജനറൽ കൺവീനർ ടി.കെ. ഗോപാലകൃഷ്ണൻ, പി. ചിദംബരൻ എന്നിവർ സംസാരിച്ചു. പതാക ഘോഷയാത്രയ്ക്കു സമിതി സെക്രട്ടറി എൻ.സി. ദേവരാജൻ, വൈസ് പ്രസിഡന്റ് ഉദയപ്പൻ മിത്രമഠം, പി.കെ. ചിന്നു എന്നിവർ നേതൃത്വം നൽകും