biyar-prasad

കുട്ടനാട് : മുഖം ബുക്ക്സ് പ്രസിദ്ധീകരിച്ച വിപിൻ മണിയന്റെ 'പത്ത് സെന്റും പ്രാന്തവും" എന്ന പുസ്തകം ചലച്ചിത്ര ഗാന രചയിതാവ് ബീയാർ പ്രസാദ് പ്രകാശനം ചെയ്തു. വിപിൻ മണിയന്റെ മാതാപിതാക്കളായ വി. മണിയനും, ലളിതാഭായിയും പുസ്തകം ഏറ്റുവാങ്ങി. ബൈജു പുളിമൂട്ടിൽ അധ്യക്ഷത വഹിച്ചു. സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു, തോമസ് പനക്കളം മുഖ്യപ്രഭാഷണം നടത്തി .എബി ടോം സിബി സ്വാഗതം പറഞ്ഞു.,അനിൽ പെണ്ണുക്കര അനുഗ്രഹപ്രഭാഷണം നടത്തി. ബിനു കുര്യാക്കോസ് വെളിയനാട് പുസ്തകാവതരണം നടത്തി. തുടർന്ന് ആശംസകൾ അറിച്ച് പ്രശസ്ത നാടക ചലച്ചിത്ര നടൻ പ്രമോദ് വെളിയനാട്, മുൻ ഹെഡ്മിസ്ട്രസ് സാലിമ്മ ജോസഫ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു വിപിൻ മണിയൻ യോഗത്തിന് നന്ദി പറഞ്ഞു