മാന്നാർ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ എണ്ണൂറ്റിൽപരം സ്റ്റാർ ക്ലാസിഫൈഡ് ഹോട്ടലുകളുടെ ഔദ്യോഗിക സംഘടനയായ ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കോഴ്‌സ് നടത്തുന്നത്. സ്റ്റെഡ് കൗൺസിൽ അംഗീകാരത്തോടെ കൊല്ലം, എറണാകുളം, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ എഫ്.കെ.എച്ച്.എ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് സ്ഥാപനങ്ങളിലാണ് ഒരു വർഷത്തെ സൗജന്യ പരിശീലനം നൽകുന്നത്. ഭക്ഷണം, താമസം, ട്യൂഷൻ ഫീസ് എന്നിവ സൗജന്യമാണ്. പ്രാക്ടിക്കൽ അടക്കമുള്ള റഗുലർ ക്ലാസുകൾ ആരംഭിക്കുമ്പോൾ മാസം ഓരോ വിദ്യാർത്ഥിക്കും നാലായിരം രൂപ സ്റ്റൈപ്പന്റ് നൽകുമെന്നും
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മധു.ജി അറിയിച്ചു.
പഠനം പൂർത്തിയാക്കുന്നവർക്ക് ജോലി ഉറപ്പും നൽകുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റായ ihm.fkha.in നിന്നും apply onlinelink വഴി അപേക്ഷകൾ അയക്കാം. ഡൗൺലോഡ് ചെയ്ത അപേക്ഷ ഫോം പൂരിപ്പിച്ച് തപാൽ വഴിയും അപേക്ഷിക്കാം. ഫോൺ: 9447216520