ഹരിപ്പാട്: സി.പി.എം ഹരിപ്പാട് ഏരിയാ സമ്മേളനം ഇന്ന് മുതൽ 22 വരെ കരുവാറ്റയിൽ നടക്കും. 19 ന് പതാക,കൊടിമര ജാഥകൾ, പൊതുസമ്മേളനം എന്നിവയും 21, 22 തീയതികളിൽ പ്രതിനിധി സമ്മേളനവും നടക്കും. പ്രതിനിധി സമ്മേളന നഗറിൽ ഉയർത്തുവാനുള്ള പതാക മേല്പാടത്ത് കുട്ടിയമ്മയുടെ സ്മൃതികുടീരത്തിൽ നിന്നും എം.സത്യപാലൻ കർഷക സംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനെ ഏൽപ്പിക്കും. പൊതുസമ്മേളന നഗറിലേക്കുള്ള പതാക ചെറുതന രക്തസാക്ഷി ഗോപാലന്റെ സ്മൃതികുടീരത്തിൽ നിന്നും എൻ.സോമൻ സി.പ്രസാദിനെ ഏൽപിക്കും. കൊടിമരം കരുവാറ്റയിൽ കെ.എ.തങ്കപ്പന്റെ സ്മൃതികുടീരത്തിൽ ടി.കെ.ദേവകുമാർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജുവിന് കൈമാറും.

ഏരിയയിലെ മൺമറഞ്ഞ പാർട്ടി നേതാക്കളുടെ വസതികളിൽ നിന്നും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ഇരുപത്തി മൂന്നു് പതാകകൾ എത്തിക്കും. പതാക-കൊടിമര ജാഥകൾ കരുവാറ്റാ ഹൈസ്ക്കൂൾ ജംഗ്ഷനിൽ കേന്ദ്രീകരിച്ച് ചുവപ്പ് സേനാ മാർച്ചിൻ്റെ അകമ്പടിയോടെ ഘോഷയാത്രയായി കരുവാറ്റാ ടി.ബി. ജംഗ്ഷനിലെ രക്ത സാക്ഷി നഗറിൽ എത്തും. പൊതുസമ്മേളന നഗറിൽ സ്വാഗതസംഘം ചെയർമാൻ എസ്.സുരേഷ് പതാക ഉയർത്തും. തുടർന്നു് ഏരിയാ സെക്രട്ടറി എൻ.സോമന്റെ അദ്ധ്യക്ഷതയിൽ പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 21ന് രാവിലെ 9 മണിക്ക് വഴിയമ്പലം എസ്.ബി.ആഡിറ്റോറിയത്തിൽ പ്രതി​നി​ധി​ സമ്മേളനം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്യും. അഡ്വ.എം.എം.അനസ് അലി സ്വാഗതം പറയും. എൻ.സോമൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ജി.സുധാകരൻ, സജി ചെറിയാൻ, സി.ബി.ചന്ദ്രബാബു, അഡ്വ.സി.എസ്.സുജാത , ജി.വേണുഗോപാൽ, എം.സത്യപാലൻ, അഡ്വ.കെ.പ്രസാദ്, അഡ്വ: കെ.എച്ച്‌.ബാബുജാൻ, ടി.കെ.ദേവകുമാർ എന്നിവർ പങ്കെടുക്കും. 21-ന്‌ വൈകിട്ട് 5 മണിക്ക് കവിയരങ്ങ് മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. വിനോദ് വൈശാഖി, വിനോദ് വെള്ളായണി, ഡോ: ബിജു ബാലകൃഷ്ണൻ, വി.എസ്സ്.ബിന്ദു, സുഗതൻകരുവാറ്റാ എന്നിവർ പങ്കെടുക്കും.