ഹരിപ്പാട്: നഗരസഭയിൽ വാക്സിൻഡ്രൈവിലൂടെ 103 പേർക്ക് ഇന്നലെ വാക്സിൻ നൽകി. ഹരിപ്പാട് പി എച്ച് സി യുടെ കീഴിലുള്ള പ്രദേശങ്ങളിലുള്ളവർക്കാണ് വാക്സിൻ നൽകിയത്. നഗരസഭാതലത്തിൽ വാക്സിനെടുക്കാത്തവർക്ക് മാസ്സ് വാക്സിൻഡ്രൈവിലൂടെ വാക്സിൻ നൽകും. ഹരിപ്പാട് കാവൽ ആഡിറ്റോറിയത്തിൽ നടന്ന മാസ്സ് വാക്സിൻഡ്രൈവ് നഗരസഭ ചെയർമാൻ കെ.എം. രാജു ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ പള്ളിപ്പാട് , കാർത്തികപ്പള്ളി പി എച്ച് സി പ്രദേശങ്ങളിൽ വാക്സിൻ ഡ്രൈവ് ഉണ്ടാകുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീവിവേക് അറിയിച്ചു. വൈസ് ചെയർപേഴ്സൺ ശ്രീജാകുമാരി , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കൃഷ്ണകുമാർ , കൗൺസിലർമാരായ ,കെ കെ രാമകൃഷ്ണൻ, രാജേഷ്., പി എച്ച്. സി മെഡിക്കൽ ഓഫീസർ , നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ബിനോയ് , പൊതു ആരോഗ്യ വിഭാഗം ഇൻസ്പെക്ടർ സുനിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.