
ഉദയംപേരൂർ: ലളിതകലാ അക്കാഡമിയുടെ ആലപ്പുഴ ഗാലറിയിൽ യുവചിത്രകാരന്മാരുടെ ചിത്രപ്രദർശനം 'അല' ബിനാലെ ക്യൂറേറ്റർ ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്തു.
പ്രകൃതിയും ആദിവാസി മനുഷ്യരും ആനയും കൊറോണ വൈറസും കുട്ടിക്കാലവുമെല്ലാം ചിത്രങ്ങളിലുണ്ട്. നിസ്സാർ കാക്കനാട്, സുജിത് ക്രയോൺസ്, മഞ്ജു സാഗർ, ശ്രീകുമാർ റാന്നി, ശ്രീജിത്ത്, സുഭാഷ് ബാലൻ, സുരജ മനു അമൽദേവ്, അഡ്വ. ബിനു രാജീവ്, ബിബിൻലാൽ വൈക്കം എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ചടങ്ങിൽ നാടക-ചലച്ചിത്ര പ്രവർത്തകൻ ആര്യാട് ഭാർഗവൻ, കാർട്ടൂണിസ്റ്റ് രാകേഷ് അൻസേര എന്നിവർ അതിഥികളായി. പ്രദർശനം ഡിസംബർ 22 വരെ തുടരും.