ചേർത്തല:കേരള ഫയർ സർവീസ് അസോസിയേഷൻ കോട്ടയം മേഖലാ സമ്മേളനം 24ന് ചേർത്തലയിൽ നടക്കും. ആലപ്പുഴ,കോട്ടയം,പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്നതാണ് കോട്ടയം മേഖല.സമ്മേളനത്തിനു മുന്നോടിയായി മൂന്നു ജില്ലകൾ കേന്ദ്രീകരിച്ചും അഗ്നി,ജലസുരക്ഷാ മാർഗങ്ങളെ കുറിച്ചുള്ള ബോധവത്കരണ പരിപാടികൾ സംഘടന ഏറ്റെടുത്തു നടത്തുന്നുണ്ട്.ചേർത്തലയിലും സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ തുടങ്ങി. 20ന് നഗരത്തിൽ സുരക്ഷാമാർഗങ്ങളുൾപ്പെടുത്തി മോക്ഡ്രില്ലും,22ന് സൈക്കിൾ റാലിയും നടത്തും.
എല്ലാ നിയോജക മണ്ഡലങ്ങളിലും ഫയർ സ്റ്റേഷൻ തുടങ്ങുക,ഓരോ സ്റ്റേഷനിലും രണ്ട് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരുടെ നിയമനം എന്നീ ആവശ്യങ്ങളാണ് സമ്മേളനം പ്രധാനമായി ഉയർത്തുന്നതെന്ന് മേഖലാ സെക്രട്ടറി സി.സജിമോൻ,സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം.ബദറുദ്ദീൻ,കെ.എം.അജയകുമാർ,എ.മണിക്കുട്ടൻ,ജെ.എം.ജയേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
24ന് 10.30ന് ചേർത്തല എൻ.എസ്.എസ് യൂണിയൻഹാളിൽ നടക്കുന്ന പൊതു സമ്മേളനം കൃഷി മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.പി.സാജു അദ്ധ്യക്ഷനാകും.മെഡൽ ജേതാക്കളെ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ആദരിക്കും.വിദ്യാഭ്യാസ അവാർഡുകൾ നഗരസഭാ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ വിതരണം ചെയ്യും.2ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ആർ.അജിത്കുമാർ ഉദ്ഘാടനം ചെയ്യും.പി.സാജു അദ്ധ്യക്ഷനാകും.സെക്രട്ടറി സി.സജിമോൻ റിപ്പോർട്ടും അനൂപ്കൃഷ്ണൻ കണക്കും അവതരിപ്പിക്കും.