ചേർത്തല: വളവനാട് പുത്തൻകാവ് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി ഉത്സവ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനായി തെക്ക്-വടക്ക് ചേരുവാര ഉത്സവ പൊതുയോഗം ദേവസ്വം ഓഡിറ്റോറിയത്തിൽ ഇന്ന് നടക്കും. വൈകിട്ട് 6ന് വടക്കേ ചേരുവാര പൊതുയോഗവും 7ന് തെക്കേ ചേരുവാര പൊതുയോഗമാണ് നടക്കുക. ദേവസ്വം പ്രസിഡന്റ് കെ. സുഭഗൻ അദ്ധ്യക്ഷത വഹിക്കും. ഫെബ്രുവരി 7ന് കൊടിയേറി 19ന് കൂട്ടക്കള മഹോത്സവത്തോടെ ഈ വർഷത്തെ ഉത്സവം സമാപിക്കുമെന്ന് സെക്രട്ടറി പി. ചിദംബരൻ അറിയിച്ചു.