chitha

ഹരിപ്പാട്: കഥയും തിരക്കഥയും രചിച്ച് സാഹിത്യ സാംസ്‌കാരിക രംഗങ്ങൾക്ക് നിരവധി സംഭാവനകൾ നൽകി അകാലത്തിൽ പൊലിഞ്ഞ ജയചന്ദ്രൻ ചിങ്ങോലിയുടെ വിയോഗത്തിൽ ചിങ്ങോലി കാട്ടുകുറിഞ്ഞി സാംസ്‌കാരിക വേദി അനുശോചന യോഗം ചേർന്നു. സിനിമ - സീരിയൽ ഹാസ്യകലാകാരൻ ജയപ്രകാശ് കരുവാറ്റ യോഗം ഉദ്‌ഘാടനം ചെയ്തു. കവിയും ഗാനരചയിതാവുമായ ദേവദാസ് ചിങ്ങോലി അദ്ധ്യക്ഷനായി. തിരക്കഥാകൃത്ത് പ്രമോദ് വൈക്കം, കലാസംവിധായകനും നടനും ഡംബിംഗ് ആർട്ടിസ്റ്റുമായ പ്രശാന്ത് ഐഡിയാസ്, സംവിധായകനായ രാജേഷ് തൃക്കുന്നപ്പുഴ, സുരേഷ് തൃക്കുന്നപ്പുഴ, ഡി. രഘു, സി.ആർ. സൂരജ്, പ്രസീദ വൈശാഖ് തുടങ്ങിയവർ അനുശോചിച്ചു.