പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 613-ാം നമ്പർ മാക്കേകടവ് ശ്രീ ഗൗരീനാഥ ക്ഷേത്രത്തിെലെ ഉത്സവം നാളെ കൊടിയേറി 25 ന് ആറാട്ടോടെ സമാപിക്കും.വൈദിക ചടങ്ങുകൾക്ക് പറവൂർ രാകേഷ് തന്ത്രിയും അഭിലാഷ് ശങ്കരമഠത്തിൽ ശാന്തിയും നേതൃത്വം നൽകും. നാളെ രാവിലെ 5 ന് ഗുരുപൂജ, ഉഷ:പൂജ, കളഭാഭിഷേകം, കുങ്കുമാഭിഷേകം തുടർന്ന് ശ്രീഗൗരിനാഥപാരായണ സമിതിയുടെ നാരായണീയം, 8 ന് മരോട്ടിക്കൽ ശ്രീധർമ്മ ദൈവസന്നിധിയിൽ നിന്നും കൊടിക്കയർ വരവ്, 9.30 ന് ഗന്ധർവ്വ സ്വാമിക്ക് പത്മമിട്ട് പൂജ. 10 നും 10.30 നും മദ്ധ്യേ രാകേഷ് തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ, കൊടിയേറ്റ്, 11 ന് തിരുവാതിര ദർശനം, വൈകിട്ട് 7 ന് ശ്രീനാരായണെ മെരിറ്റ് സ്കോളർഷിപ്പ് വിതരണം. 24 ന് രാവിലെ 7 ന് ഗജവീരന്മാർക്ക് സ്വീകരണം, പൂര വിളംബരം, ആനയൂട്ട്. വൈകിട്ട് 3 ന് പകൽപ്പൂരം 5.30 ന് സേവ, രാത്രി 11 ന് പള്ളിവേട്ട, പള്ളിനിദ്ര. 25 ന് ആറാട്ടുത്സവം. വൈകിട്ട് 5 ന് ആറാട്ടു ബലി, ആറാട്ട് പുറപ്പാട്, 6 ന് ആറാട്ട്.