tv-r

തുറവൂർ:പറയകാട് നാലു കുളങ്ങര മഹാദേവി ക്ഷേത്രത്തിൽ ജന്മനക്ഷത്ര വനം പദ്ധതിയ്ക്ക് തുടക്കമായി. പ്രത്യേകം സജ്ജീകരിച്ച ക്ഷേത്രാങ്കണത്തിൽ 27 നക്ഷത്രങ്ങളുടെ വൃക്ഷത്തൈകൾ നട്ടു പരിപാലിക്കുന്നതാണ് പദ്ധതി. മന്ത്രി പി. പ്രസാദ്‌ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് എൻ.ദയാനന്ദൻ അദ്ധ്യക്ഷനായി.ക്ഷേത്രം മേൽശാന്തി വാരണം ടി.ആർ.സിജി ശാന്തി, ദേവസ്വം സെക്രട്ടറി പി. ഭാനുപ്രകാശ്', മനോജ് കൊച്ചുതറ, സദാനന്ദൻ, ഷൺമുഖൻ, ബൈജു എന്നിവർ സംസാരിച്ചു.