jalajeevan-mission

വള്ളികുന്നം : വള്ളികുന്നം പഞ്ചായത്തിൽ സമ്പൂർണ്ണ കുടിവെള്ള പദ്ധതി ജലജീവൻ മിഷൻ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. എം.എസ്.അരുൺകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ ആർ.രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ്, വൈസ് പ്രസിഡന്റ് ഇന്ദു കൃഷ്ണൻ, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. വിജയൻ ,സുരേഷ് തോമസ് നൈനാൻ, പഞ്ചായത്ത് അംഗങ്ങളായ ജെ.രവീന്ദ്രനാഥ്, മിനി പ്രഭാകരൻ, റൈഹാനത്ത്, ബി.രാജലക്ഷ്മി, വിജയലക്ഷ്മി, എസ്.എൽ.ജയരാജ്, വി.കെ.അജിത്ത്, ജി. സോഹൻ, ശ്രീരംഗം ശ്രീകുമാർ ,ഹരീഷ് കാട്ടൂർ, എസ്.പ്രദീപ് എന്നിവർ പ്രസംഗിച്ചു.