
മാവേലിക്കര : തഴക്കര ഗുരു നിത്യചൈതന്യയതി ലൈബ്രറിയുടെ സാംസ്‌കാരിക പൈതൃക സമ്മേളനവും ജീവകാരുണ്യ സഹായധന വിതരണവും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. എം.എസ്.അരുൺ കുമാർ എം.എൽ.എ അധ്യക്ഷനായി. പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ കെ.രഘുപ്രസാദ് വിഷയാവതരണം നടത്തി. 25 വർഷം നീണ്ട പരിശ്രമത്തിൽ ജോർജ് തഴക്കര രചിച്ച മാവേലിക്കരയുടെ ചരിത്രം പറയുന്ന മാവേലിക്കരയും മനീഷികളും എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.