ambala

അമ്പലപ്പുഴ: ഇരുണ്ട കാലഘട്ടത്തിൽ നിന്ന് കേരളത്തിന് മോചനം ലഭിച്ചത് നവോത്ഥാനമുന്നേറ്റത്തിലൂടെയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സി.പി. എം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങിൽ മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് ഗീതാ ബാബു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി വിഷയാവതരണം നടത്തി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എച്ച്. സലാം എം. എൽ. എ, ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ, അഡ്വ.ഷീബാ രാകേഷ്, സജിത സതീശൻ, വി. അനിത എന്നിവർ സംസാരിച്ചു. മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി വി .എസ്. മായാദേവി സ്വാഗതം പറഞ്ഞു.