
മാവേലിക്കര: നഗരസഭയുടെ വാതിൽപ്പടി സേവനം പദ്ധതി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. എം.എസ്. അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭാ അധ്യക്ഷൻ കെ.വി. ശ്രീകുമാർ, ഉപാദ്ധ്യക്ഷ ലളിത രവീന്ദ്രനാഥ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ അനി വർഗീസ്, ശാന്തി അജയൻ, സജീവ് പ്രായിക്കര, ഉമയമ്മ വിജയകുമാർ, കൗൺസിലർമാരായ ലീല അഭിലാഷ്, കെ. ഗോപൻ, കൃഷ്ണകുമാരി, ബിജി അനിൽകുമാർ, ചിത്ര അശോക്, ശ്യാമളാദേവി, വിമല കോമളൻ, വിജയമ്മ ഉണ്ണിക്കൃഷ്ണൻ, സബിത അജിത്ത്, ലത മുരുകൻ, ആർ. രേഷ്മ, സുജാത ദേവി, സി.പി.എം ഏരിയാ സെക്രട്ടറി കെ.മ ധുസൂദനൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ. ഗോപൻ, നഗരസഭാ സൂപ്രണ്ട് ജി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.