
മാവേലിക്കര: കണ്ടിയൂർ മഹാദേവർ ക്ഷേത്രത്തിലെ എട്ടാം ഉത്സവത്തോടനുബന്ധിച്ചു ആനയൂട്ട് നടന്നു.
ക്ഷേത്ര ഉപദേശക സമിതിയും ആനപ്രേമിസംഘവും സംയുക്തമായാണ് ആനയൂട്ട് നടത്തിയത്. ഈരാറ്റുപേട്ട അയ്യപ്പൻ, മലയാലപ്പുഴ രാജൻ, കണ്ടിയൂർ പ്രേംശങ്കർ എന്നീ ആനകളാണ് ആനയൂട്ടിൽ പങ്കെടുത്തത്.