
ആലപ്പുഴ : അക്കോക്ക് അമ്പലപ്പുഴയുടെ ഭക്ഷണ അലമാരയുടെ പ്രവർത്തനം നൂറാം ദിവസം പിന്നിട്ടു. നൂറാം ദിനം അമ്പലപ്പുഴ കച്ചേരി മുക്കിന് സമീപം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അക്കോക്ക് അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് .അജിത് കൃപാലയം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി .രാജേഷ് സഹദേവൻ സ്വാഗതം പറഞ്ഞു. പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ ഉദ്ഘാടനം നിർവഹിച്ചു. മികച്ച ജീവകാരുണ്യ പ്രവനത്തിന് സലീല ജോർജ്ജ് , മണിക്കുട്ടൻ അമ്പലപ്പുഴ, ഷാജി കാക്കാഴം, ലാൽ നീർക്കുന്നം, വിജി ചിത്രലാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. പ്രതീപ്തി, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കവിത കെ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മെമ്പർ യു.എം.കബീർ എന്നിവരെ ഡോ. ജയശ്രീ ശ്രീപാദം ആദരിച്ചു, പ്രഭാഷ് പാലാഴി, രവീന്ദ്രൻ പിള്ള. എം.പി മുരളീകൃഷ്ണൻ, ഹാരിസ് , ഉണ്ണി സാമുവൽ, ഷാമിൽ ഖാൻ, ഷുക്കൂർ, വിഭാജി, മുംതാസ്, മിനി,നിഷ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി അബി ഹരിപ്പാട് ഭക്ഷണവിതരണം നടത്തി. മണിമുത്ത് ചാരിറ്റബിൾ ട്രസ്റ്റ് തെരുവുകളിൽ പാടി സ്വരൂപിച്ച 50 000 രൂപ വിഭയ എന്ന 6 വയസ്സുള്ള കുട്ടിയുടെ ചികിത്സക്കായി വേദിയിൽ വെച്ച് മാതാപിതാക്കൾക്ക്കൈമാറി. . ട്രഷറർ സോണി ജോസഫ് നന്ദി പറഞ്ഞു.