
മാവേലിക്കര: അച്ഛൻ മരിച്ച വേദനയുള്ളിലൊതുക്കി മകൻ ഐ.ടി.ഐ പരീക്ഷയെഴുതി. ഉമ്പർനാട് കൊടുവശേരിൽ വടക്കതിൽ മോഹനന്റെ (55) മകൻ മിഥുനാണ് വേർപാടിന്റെ ദുഃഖം സഹിച്ച് ഇന്നലെ കല്ലുമല എം.ബി ഐ.ടി.ഐയിൽ പരീക്ഷയെഴുതിയത്. ഇല്ക്ട്രീഷ്യൻ രണ്ടാം വർഷ വിദ്യാർത്ഥിയായ മിഥുന് എൻജിനിയറിംഗ് ഡ്രോയിംഗിന്റെ പ്രാക്ടിക്കൽ പരീക്ഷയായിരുന്നു. പരീക്ഷ എഴുതുന്നില്ലെന്ന് തീരുമാനിച്ച മിഥുനെ അദ്ധ്യാപകർ സ്നേഹപൂർവം നിർബന്ധിച്ചാണ് പരീക്ഷയ്ക്കെത്തിച്ചത്. ഇതിനുശേഷം മിഥുൻ വീട്ടിലെത്തിയ ശേഷമാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. കാൻസർ ബാധിതനായി ചികിത്സയിലായിരുന്ന മോഹനൻ വെള്ളിയാഴ്ചയാണ് മരിച്ചത്.