ആലപ്പുഴ: ജില്ലയിൽ കൊവിഡ് ബാധിച്ചു മരിച്ച 163 പേരുടെ കുടുംബങ്ങൾക്ക് ധനസഹായമായ 50000 രൂപ വീതം നൽകിയതായി കളക്ടർ എ. അലക്സാണ്ടർ അറിയിച്ചു. ഇതുവരെ സമർപ്പിക്കപ്പെട്ട 793 അപേക്ഷകളിൽ 438 എണ്ണം പരിശോധനകൾ പൂർത്തിയാക്കി അംഗീകരിച്ചു. 163 പേർക്ക് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം ലഭ്യമാക്കിയത്. ശേഷിക്കുന്നവർക്ക് അടുത്തയാഴ്ച്ച ആദ്യം ലഭിക്കും. ധനസഹായത്തിനും കൊവിഡ് ബാധിച്ചു മരിച്ച ബി.പി.എൽ കുടുംബാംഗങ്ങളുടെ ആശ്രിതർക്കുള്ള പെൻഷൻ ലഭിക്കുന്നതിനും relief.kerala.gov.in പോർട്ടൽ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൊവിഡ് ബാധിച്ചു മരിച്ചവരുടെ വിവരങ്ങൾ കൊവിഡ് 19 ഡെത്ത് ഇൻഫർമേഷൻ സിസ്റ്റത്തിൽ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഈ പോർട്ടലിലൂടെ അപ്പീൽ നൽകുകയും ചെയ്യാം.