മാവേലിക്കര: രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ 2021 ന്റെ ഭാഗമായി ബി.ആർ.സി തല പ്രശ്നോത്തരി മത്സരം ബി.ആർ.സി ഹാളിലും ഗവ. ടി.ടി.ഐ മാവേലിക്കരയിലുമായി നടന്നു. മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ.വി. ശ്രീകുമാർ വിജയികൾക്കുള്ള സർട്ടിഫിക്കറ്റും ഉപഹാരവും വിതരണം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. രാജേഷ് അദ്ധ്യക്ഷനായി. ബി.ആർ.സി ട്രെയിനർമാരായ സി. ജ്യോതികുമാർ, ജി. സജീഷ് എന്നിവർ സംസാരിച്ചു. മാവേലിക്കര ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ പി. പ്രമോദ് സ്വാഗതവും ക്ലസ്റ്റർ കോ ഓർഡിനേറ്റർ ബിനി ജോൺ നന്ദിയും പറഞ്ഞു.