hindu-ikyavedi

ആലപ്പുഴ : കേരളത്തെ ഭീകരതയ്ക്ക് മുന്നിൽ അടിയറവയ്ക്കില്ലെന്നും മതമൗലികവാദത്തിനും തീവ്രവാദത്തിനുമെതിരായ ഹൈന്ദവ ഐക്യം മുൻപത്തേതിലും ശക്തമാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പറഞ്ഞു. ആലപ്പുഴ ജില്ലാസമിതി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുസ്ലീം പൊതു സമൂഹം ചവറ്റുകുട്ടയിൽ തള്ളിയവരാണ് പോപ്പുലർ ഫ്രണ്ടുകാരെന്നും അദ്ദേഹം പറഞ്ഞു. വൈദേശികാക്രമണങ്ങളാൽ ഒളിമങ്ങി നിന്നിരുന്ന ഭാരതീയ സാംസ്കാരിക ബിംബങ്ങൾ പുനരാനയിക്കപ്പെടുന്ന കാലഘട്ടമാണിത്,. ഭാരതം അതിന്റെ പൂർവ്വകാല പ്രതാപത്തിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ഹെലികോപ്ടർ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് സൈന്യത്തിൽ നിന്നും സി.എം.ഒ ആയി വിരമിച്ച കേശവർ നമ്പൂതിരി ശ്രദ്ധാഞ്ജലി അർപ്പിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു, സഹ സംഘടനാ സെക്രട്ടറി വി.സുശികുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.പ്രഗത്ഭൻ, പുതുക്കരി സുരേന്ദ്രനാഥ്, ജില്ലാ ജനറൽ സെക്രട്ടറി സി.എൻ.ജിനു, സംഘടനാ സെക്രട്ടറി ഏവൂർ ശശികുമാർ , സെക്രട്ടറി ശ്രീജിഷ് മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.