മാവേലിക്കര : എം.പിമാരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കുക, ജനാധിപത്യത്തെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി രാജ്യസഭാ അധ്യക്ഷന് ഒരു ലക്ഷം ഇ മെയിലുകൾ അയക്കുന്നതിന്റെ ഭാഗമായി എ.ഐ.വൈ.എഫ് മാവേലിക്കര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തഴക്കര പൈനുംമൂട് ജംഗ്ഷനിൽ ഐക്യദാർഢ്യസദസ് സംഘടിപ്പിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.രാജേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് വിഷ്ണു അധ്യക്ഷനായി. മേഖലാ ജോ.സെക്രട്ടറി കൃഷ്ണപ്രസാദ് സ്വാഗതം പറഞ്ഞു. മേഖല സെക്രട്ടറി വിപിൻദാസ് നേതൃത്വം നൽകി. അനീഷ് രാജ്, രതീഷ്, പ്രദീപ്, രഞ്ജിത്ത്, അനീഷ് കെ.വി, ശ്രീകല, സജിത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.