കുമാരപുരം: കുമാരപുരം പഞ്ചായത്തിൽ തോണിക്കടവ്, അക്കത്ര, ആലുമൂട്, കാട്ടിൽമാർക്കറ്റ്, കരിപ്പൂത്ര, മുട്ടേൽ, കൈത്തപ്പറമ്പ് പ്രദേശങ്ങളിൽ അതി രൂക്ഷമായ കുടിവെള്ള ക്ഷാമം.രണ്ടാം വാർഡിലെ പുതിയ കുഴൽക്കിണറിൽ നിന്ന് പമ്പിംഗ് ആരംഭിച്ചാൽ ഇതിനു പരിഹാരമാകുമെങ്കിലും ഇക്കാര്യത്തിൽ വാട്ടർ അതോറിട്ടിയും പഞ്ചായത്തും അനാസ്ഥ കാട്ടുകയാണെന്ന് യു.ഡി.എഫ് കുമാരപുരം പഞ്ചായത്ത് പാർലമെന്ററി പാർട്ടി ആരോപിച്ചു.
ഇതിനു അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകും. യോഗത്തിൽ പാർലിമെന്ററി പാർട്ടി ലീഡർ കെ. സുധീർ, കെ. സുരേന്ദ്രൻ, സ്റ്റീഫൻ ജേക്കബ്,സെക്രട്ടറി കവിത രാജേഷ്, പ്രസന്ന, ശശികുമാർ, രാജേഷ് ബാബു,ലത ശരവണ എന്നിവർ സംസാരിച്ചു.