
ചേർത്തല: സി.പി.എം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി പള്ളിപ്പുറത്ത് അരങ്ങേറിയ മെഗാ തിരുവാതിര ആസ്വാദകരുടെ മനംനിറച്ചു.വയലാറിന്റെും ചേർത്തലയുടെയും സമരപാരമ്പര്യവും പഴയകാല സാമൂഹ്യ സാഹചര്യവും വിഷയമാക്കിയ പാട്ടിനൊപ്പം ആടിയത് നൂറുകണക്കിന് തൊഴിലാളികളായ വനിതകൾ.
എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ ചേർത്തല ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കലാവിരുന്ന് ആസ്വദിക്കാൻ പള്ളിപ്പുറം എസ്.ബി ഐ.ടി.സി അങ്കണത്തിൽ വൻജനാവലിയാണ് എത്തിയത്. റെജി ഷൈലജ് രചിച്ച് പള്ളിപ്പുറം സുനിൽ ഈണംപകർന്ന തിരുവാതിരപ്പാട്ട് ആലപിച്ചത് അമൃത വിജയനും സംഘവുമാണ്. യൂണിയൻ ഏരിയ കമ്മിറ്റിയംഗവും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ മിനി ഉദയനാണ് പരിശീലം നൽകിയത്.
സ്വാഗതസംഘം ചെയർമാൻ അഡ്വ.കെ.പ്രസാദ് പരിപാടി ഉദ്ഘാടനംചെയ്തു. പി.ഡി.സബീഷ് അദ്ധ്യക്ഷനായി. സ്വാഗതസംഘം കൺവീനർ കെ.രാജപ്പൻ നായർ സ്വാഗതം പറഞ്ഞു.