
മാവേലിക്കര: സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗവും എം.എൽ.എയും മാവേലിക്കര കാർഡ് ബാങ്കിന്റെയും ഈരേഴ സർവീസ് സഹകരണ ബാങ്കിന്റെയും പ്രസിഡന്റുമായിരുന്ന പരേതനായ എസ്.ഗോവിന്ദക്കുറുപ്പിന്റെ ഭാര്യ കരുനാഗപ്പളളി ആദിനാട് കളക്കാട്ട് വീട്ടിൽ ജഗദമ്മ ഗോവിന്ദക്കുറുപ്പ് (85) നിര്യാതയായി. സി.പി.എം കുലശേഖരപുരം ലോക്കൽ കമ്മിറ്റി അംഗവും അഖലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു.
ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കുലശേഖരപുരം പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസറായും ദീർഘകാലം പ്രവർത്തിച്ചു. സാഹിത്യകാരൻ എ.പി കളക്കാടിന്റെ സഹോദരിയാണ്. മക്കൾ: ദിന ചന്ദ്രൻ, വേണു നാഥ്, ഇന്ദുലേഖ. മരുമക്കൾ: രാധ, ലക്ഷ്മി, സോമനാഥൻപിള്ള.