tv-r

തുറവൂർ: സി.പി.ഐ കോടംതുരുത്ത് എൽ.സി സെക്രട്ടറിയായിരുന്ന എം.കെ. നാരായണന്റെ ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് വല്ലേത്തോട് നടന്ന അനുസ്മരണ സമ്മേളനം സി പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ജയിംസ് ആലത്തറ അദ്ധ്യക്ഷനായി. സി.പി.ഐയിൽ പുതുതായി ചേർന്ന 18 പേർക്ക് പാർട്ടി പതാക നൽകി ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് സ്വീകരിച്ചു. ജില്ലാ അസി. സെക്രട്ടറി അഡ്വ. ജി. കൃഷ്ണപ്രസാദ്, എം.കെ. ഉത്തമൻ, എം.കെ. അജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.